തിരുവനന്തപുരം: 45,000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്ന പശ്ചാത്തലത്തിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിയുന്നതരത്തിൽ എല്ലാ അധ്യാപകർക്കും അവധിക്കാലത്ത് പരിശീലനം നൽകും. സമഗ്ര’ റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകളും ഡിജിറ്റൽ ഉള്ളടക്കവുമാണ് തയാറാക്കുന്നത്.