കണ്ണൂർ: കോൺഗ്രസും യുഡിഎഫും മുൻകൂട്ടി തയാറാക്കിയ നാടകത്തിന്റെ ഭാഗമായി നിസാരപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സമാധാനയോഗം ബഹിഷ്കരിക്കുകയായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കളക്ടറേറ്റിനു മുന്നിൽ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹസമര നാടകം തുടരാനുള്ള വേറൊരു നാടകമായിരുന്നു സമാധാന യോഗ ബഹിഷ്കരണം. ഇതിലൂടെ കോൺഗ്രസും ലീഗും ജനങ്ങളുടെ മുന്പിൽ പരിഹാസ്യരായിരിക്കുകയാണ്.
ഈ നാടകത്തിൽ മുസ്ലിം ലീഗ് ഉണ്ടായതു ദൗർഭാഗ്യകരമാണ്. നാടിന്റെ സമാധാനത്തിനു കോൺഗ്രസിനു പ്രതിബദ്ധതയില്ല. ശുഹൈബിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. സിപിഎം അതിനെ അപലപിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടിയുണ്ടാകും. ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് പാർട്ടി അന്വേഷിക്കും. പോലീസും സിബിഐയും പലരെയും പ്രതികളാക്കുന്നു. എന്നാൽ, പാർട്ടി അന്വേഷണത്തിലാണു എനിക്ക് വിശ്വാസം-ജയരാജൻ പറഞ്ഞു.