കൊച്ചി: നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ വാട്ടർ വേൾഡ് ടൂറിസം കന്പനി അധികൃതർ 23നു നേരിട്ട് ഹാജരാകണമെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഈമാസം 17നു കളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകിയതിനെതിരേ മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള കന്പനിയുടെ എംഡി മാത്യു ജോസഫ് നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കളക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ചുള്ള ഹർജിയിൽ ടി.വി. അനുപമയ്ക്കു നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ.