തിരുവനന്തപുരം: സിപിഐ പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 28 മുതൽ മാർച്ചു നാലു വരെ മലപ്പുറത്തു നടക്കും. ഇന്നു ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സമ്മേളനത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ചു വിലയിരുത്തി. എക്സിക്യൂട്ടീവിനു ശേഷം നടന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ജില്ലാ സമ്മേളനങ്ങളെ സംബന്ധിച്ചു സെക്രട്ടറിമാർ റിപ്പോർട്ട് ചെയ്തു. ഇന്നും സംസ്ഥാന കൗണ്‍സിൽ ചേരും.