മലയാറ്റൂർ പള്ളിയും കുരിശുമുടിയും ഒരിക്കൽക്കൂടി വിശ്വാസികളുടെ ശരണം വിളികളാൽ മുഖരിതമായിരിക്കുന്നു, “പൊന്നിൻകുരിശു മുത്തപ്പോ പൊൻമല കയറ്റം’’.. എന്ന സുപ്രസിദ്ധമായ വരികൾ ഒരു തവണയെങ്കിലും ഏറ്റു ചൊല്ലാതെ കുരിശുമുടി കയറുന്നവർ ആരുംതന്നെയുണ്ടാകാൻ സാധ്യതയില്ല.
ആയിരക്കണക്കിനു കണ്ഠങ്ങളിൽനിന്ന് ഈ വിളികൾ ഉയരുന്പോൾ ദുഷ്കരമായ മലകയറ്റത്തിന്റെ കാഠിന്യം തന്നെ നാം മറന്നുപോകുമെന്നാണ് വിശ്വാസം. എന്നാൽ, ഈ വരികൾ വർഷങ്ങളായി ഏറ്റുപാടിയിട്ടുള്ളവരിൽ ബഹുഭൂരിപക്ഷത്തിനും അറിയില്ല ആരാണ് ഈ മനോഹരമായ വരികൾ രചിച്ചതെന്ന്. അക്രൈസ്തവനായ ഒരാളുടെ തൂലികയിൽനിന്ന് ഉതിർന്നതാണ് ഈ വരികൾ എന്നറിയുന്പോൾ പലരും വിസ്മയിക്കും. പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദന് രചിച്ചു മലയാളത്തിനു സമ്മാനിച്ചതാണ് ഈ വരികൾ. വീണ്ടുമൊരു നോന്പുകാലം എത്തുന്പോൾ കെടാമംഗലം നമ്മെ കടന്നുപോയിട്ട് ഒരു ദശാബ്ദം തികയുകയാണ്.
1975ൽ റിലീസായ തോമ്മാശ്ലീഹാ എന്ന ചിത്രത്തിൽ കെടാമംഗലം എഴുതി സെബാസ്റ്റ്യൻ ജോസഫ് ഈണം പകർന്നതാണ് ”പൊന്നിൻ കുരിശു മുത്തപ്പോ’ എന്ന ഗാനം. ഈ പാട്ടും “ദുർഗേ വനദുർഗേ’’ എന്ന പാട്ടുമാണ് കെടാമംഗലം എഴുതിയ ഗാനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
ചിത്രം: തോമ്മാശ്ലീഹാ
രചന: കെടാമംഗലം സദാനന്ദൻ,
സംഗീതം: സെബാസ്റ്റ്യൻ ജോസഫ്
ഗായകർ: ബ്രഹ്മാനന്ദൻ, സെൽമ, സീറോ ബാബു, രമണി
നിത്യവിശ്രമം കൊള്ളുന്ന പുണ്യവാൻ
ക്രിസ്തുദേവന്റെ ശിഷ്യോത്തമൻ
ആ തിരുശേഷിപ്പു നിന്നിടും
എന്നെന്നും
ഭക്തജനങ്ങൾക്കു സ്വർഗ കവാടമായ്
****
മലയാറ്റൂർ മലയും കയറി
ജനകോടികളെത്തുന്നു
അവിടത്തെ തിരുമുടി കാണാൻ
പൊന്നിൻ കുരിശു മുത്തപ്പോ
പൊൻമല കയറ്റം (പൊന്നിൻ)
****
കേട്ടറിഞ്ഞു വിശ്വസിക്കാൻ
സാധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായ നീ
സത്യവാദിയായ നീ (പൊന്നിൻ)
****
മാറാത്ത വ്യാധികൾ മാറ്റി
തീരാത്ത ദുഃഖമകറ്റി
അടിയങ്ങൾക്കഭയം നൽകൂ
പൊന്നിൻ കുരിശ് മുത്തപ്പോ
പൊന്നിൻ കുരിശ് മുത്തപ്പോ
(പൊന്നിൻ)
****
മലയാളക്കരയിൽ ഈശോ
മിശിഹായുടെ തിരുനാമം
നില നാട്ടിയ മഹിതാത്മാ
വിശുദ്ധ തോമ്മാശ്ലീഹാ
പരിശുദ്ധ തോമ്മാ ശ്ലീഹാ
(പൊന്നിൻ)
രഞ്ജിത് മട്ടാഞ്ചേരി