തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രൈമറി ഹെഡ്മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിനു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ 50 വയസ് കഴിഞ്ഞവർക്ക് ടെസ്റ്റ് യോഗ്യത നിർബന്ധമല്ലായിരുന്നു. എന്നാൽ 19/02/2018 ലെ സർക്കാർ ഉത്തരവിൻ പ്രകാരം പ്രൈമറി ഹെഡ്മാസ്റ്റർ പ്രമോഷന് ടെസ്റ്റ് നിർബന്ധമാക്കി.
ഈ ഉത്തരവ് ടെസ്റ്റ് യോഗ്യതയില്ലാത്ത സീനിയറായ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ കിട്ടുന്നതിന് തടസമാണ്. അതിനാൽ അടിയന്തരമായി ഈ ഉത്തരവ് പിൻവലിച്ച് നിലവിലുള്ള ആനുകൂല്യം നിലനിർത്തണമെന്ന് കെപിഎസ്ടിഎ പ്രസിഡന്റ പി. ഹരിഗോവിന്ദും ജനറൽ സെക്രട്ടറി എം.സാലാഹുദീനും ആവശ്യപ്പെട്ടു.
ടെസ്റ്റ് യോഗ്യത നിർബന്ധമാക്കേണ്ടി വന്നാൽ നിശ്ചിത സമയപരിധി നൽകിയശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്ന് ഇവർ ആവശ്യപ്പെട്ടു.