തിരുവനന്തപുരം : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇ-മെയിൽ വഴി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ സംവിധാനമൊരുക്കി സംസ്ഥാന പോലീസ്. നിലവിൽ ഇ-മെയിൽ വഴി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് നൽകി വന്നിരുന്നത്. ഇനിമുതൽ താഴെപ്പറയുന്ന വ്യവസ്ഥകളിൽമേൽ ഫോട്ടോ പതിച്ച് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകും.
1.യുഎഇവിസയ്ക്ക് അപേക്ഷിക്കുന്നവർ ഇപ്പോഴുള്ള സാധുവായ പാസ്പോർട്ടിന്റെ ആദ്യപേജിൽ പതിച്ചിരിക്കുന്ന അതേ ഫോട്ടോയാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ പതിച്ച് നൽകുന്നതിനുവേണ്ടി ഹാജരാക്കുന്നതെങ്കിൽ ഈ പാസ്പോർട്ടിന്റെ ആദ്യ പേജിന്റെ ഒരു കളർ ഫോട്ടോ കോപ്പി അപേക്ഷകൻ നിലവിൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് ഈ രേഖയോടൊപ്പം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുവേണ്ടി വ്യക്തമായി പൂരിപ്പിച്ച അപേക്ഷയും പ്രസ്തുത ഫോട്ടോയുടെ മൂന്നു കോപ്പിയും കൊറിയർ ആയോ ഇ- മെയിലായോ ബന്ധപ്പെട്ട എസ് എച്ച് ഒ യ്ക്ക് ലഭ്യമാക്കണം.
2. അപേക്ഷകന്റെ പാസ്പോർട്ടിലെ ഫോട്ടോയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ പതിക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കിൽ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്പോർട്ടിന്റെ നന്പർ, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ രേഖപ്പെടുത്തി അപേക്ഷകൻ നിലവിൽ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി ഒറിജിനൽ രേഖയും ഹാജരാക്കണം. ഇതോടൊപ്പം പാസ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജിന്റെ ഒരു കളർ കോപ്പിയും (ഇന്ത്യൻ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്) വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൊറിയർ ആയോ ഇ- മെയിലിലോ ബന്ധപ്പെട്ട എസ് എച്ച് ഒ യ്ക്ക് ലഭിക്കണം.
3.പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി അപേക്ഷകൻ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും എസ് എച്ച്ഒ യ്ക്ക് നൽകുന്ന അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. അപേക്ഷ അയച്ചതിനുശേഷം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ ചുമതലപ്പെട്ടയാൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട എസ് എച്ച് ഒ യെ നേരിൽ ബന്ധപ്പെടണം.
മേൽപ്പറഞ്ഞ പ്രകാരമുള്ള അപേക്ഷ എസ്എച്ച്ഒ യ്ക്ക് ലഭ്യമാകുന്ന മുറയ്ക്ക് നിശ്ചിത ഫീസ് 500 രൂപ അടയ്ക്കണം. ആവശ്യമായ പരിശോധനകൾക്കുശേഷം അപേക്ഷകൻ ചുമതലപ്പെടുത്തിയയാളെ എസ് എച്ച് ഒ തിരിച്ചറിഞ്ഞ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ വലതുഭാഗത്ത് നിശ്ചിത സ്ഥലത്ത് പതിച്ചിരിക്കണം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്നും സംസ്ഥന പോലീസ് മേധാവി നിർദേശിച്ചു.
യുഎഇ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് ഇ-മെയിലായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇതേ നടപടിക്രമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക്കാണ് നൽകേണ്ടത്.