വണ്ണപ്പുറം: സ്കൂളില്‍ പരീക്ഷയെഴുതിയതിനു ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വെണ്മണി പുളിയ്ക്കത്തൊട്ടി വെള്ളള്ള് പൊന്നന്താനത്ത് തോമസ് ഔസേഫിന്റെ മകന് അരുണ്‍ (16) ആണ് മരിച്ചത്.
കാളിയാര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. സ്കൂളില്‍ പരീക്ഷയെഴുതിയതിനു ശേഷം നാലു സഹപാഠികളുമായി സമീപത്തുള്ള കാളിയാര്‍ പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അരുണ്‍.
ആദ്യം വെള്ളത്തിലിറങ്ങിയ അരുണ്‍ നീന്തലറിയാത്തതിനെ തുടര്‍ന്ന് 20 അടിയോളം താഴ്ച്ചയുള്ള ആഴക്കയത്തില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്കൂളിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സ്കൂബാ ടീമാണ് കയത്തില്‍ നിന്നും അരുണിനെ മുങ്ങിയെടുത്തത്. ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മുതലക്കോടത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10.30ന് കാളിയാര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് മൂന്നിന് വെള്ളള്ള് രാജഗിരി ക്രിസ്തുരാജ് പള്ളിയില്‍. അമ്മ: സോണി വെണ്മണി വളയംപിള്ളില് കുടുംബാംഗം. സഹോദരി: അനു ( കാളിയാര്‍ സെന്റ് മേരീസ് എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി).