കോഴിക്കോട്: ചെറുപുഷ്പസഭയുടെ സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ.ഡോ.ജോബി ഇടമുറിയിൽ സിഎസ്ടി തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയിൽ ഡീൻ ഓഫ് സ്റ്റഡീസ് ആയി പ്രവർത്തിക്കുകയായിരുന്നു.
കൽപറ്റ താബോർ ലിറ്റിൽ ഫ്ളവർ സെമിനാരിയിൽ വൈസ് റെക്ടറായും തുടർന്ന് ആലുവ മേജർ സെമിനാരിയിൽ വൈസ് റെക്ടറായും സ്റ്റാഫ് ആയും സേവനം ചെയ്തിട്ടുണ്ട്. വൈസ് പ്രൊവിൻഷ്യൽ ആയി ഫാ.ജോൺസൺ വരകപ്പറമ്പിലും ഉപദേശകസമിതി അംഗങ്ങളായി ഫാ.ബിനു പയ്യമ്പിള്ളിയും, ഫാ.ജോസഫ് ചാത്തനാട്ടും പ്രൊവിൻഷ്യൽ ഇക്ണോം ആയി ഫാ.ജോർജ് നെല്ലുവേലിലും പ്രൊവിൻഷ്യൽ ഓഡിറ്റർ ആയി ഫാ.ജിൽസ് ഞവരക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു.