കൊച്ചി: മുംബൈ ഗേറ്റ് വേ ലിറ്റ്ഫെസ്റ്റിന്റെ നാലാമത് എഡീഷനു നരിമാൻപോയിന്റിലെ എൻസിപിഎയിൽ ഇന്നു തുടക്കമാകും. ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മുംബൈയിലെ മാധ്യമ-സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികളാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.