തിരുവനന്തപുരം: 24ന് നടക്കുന്ന എല്‍എസ്എസ്/ യുഎസ്എസ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpekerala.in/ Iss -Uss-2018 എന്ന ലിങ്കില്‍ നിന്നോ, പരീക്ഷാഭവന് വെബ്സൈറ്റില്‍ നിന്നോ ഹെഡ്മാസ്റ്റര് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഇവ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരില്‍ നിന്നും ഒപ്പിട്ട് സീല്‍ ചെയ്ത് വാങ്ങണം.