കണ്ണൂർ: സ്വന്തം നാട്ടിൽ കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനെ വെട്ടിക്കൊല്ലുന്പോൾ അഡാർ ഉടായിപ്പുമായി നടക്കുകയാണ് മുഖ്യമന്ത്രിയെന്ന് വി.ടി. ബൽറാം എംഎൽഎ. കളക്ടറേറ്റിനു മുന്നിൽ കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരപ്പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കിയിട്ടും പ്രതികരിക്കാത്ത സാംസ്കാരിക നായകരുടെ മൗനം സാംസ്കാരിക ദുരന്തമാണെന്നും ബൽറാം പറഞ്ഞു.