തിരുവനന്തപുരം: ശുഹൈബ് വധക്കേസിലെ ഡമ്മി പ്രതികൾക്കു പോലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി അഭേദ്യമായ അടുപ്പമുള്ള സാഹചര്യത്തിൽ പി. ജയരാജനെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ പ്രതികൾ എവിടെയെന്നു ജയരാജനറിയാം. രാഷ്ട്രീയ പ്രതിയോഗികളെ എണ്ണം പറഞ്ഞ് കൊല്ലിക്കുന്ന ജയരാജന്റെ പേര് കില്ലർ ജയരാജൻ എന്നാക്കി മാറ്റണം. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പോലീസും ആരാണ് കൊല നടത്തിയതെന്ന് പറയില്ലെന്ന് ആകാശും പറയുമ്പോൾ പി. ജയരാജന്റെ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. ഞങ്ങൾക്കുള്ള നേതൃത്വം പറഞ്ഞാൽ കൈയ്യും കാലും തലയും വെട്ടുമെന്ന് ആകാശ് കൊലവിളി നടത്തുന്നതിലെ നേതൃത്വം പി. ജയരാജനാണ് എന്നു വ്യക്തമാണ്. ജയരാജനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം.
യഥാർഥ പ്രതികളെ കണ്ടെത്താതെ ഡമ്മി പ്രതികളെ വച്ച് കേസ് അട്ടിമറിക്കാൻ പോലിസ് ശ്രമിക്കുകയാണെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച യൂത്തു കോണ്‍ഗ്രസിന്റെ 48 മണിക്കൂർ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയതായും ഡീൻ കുര്യാക്കോസ് അറിയിച്ചു.