കൊച്ചി: ദേശീയ അവാർഡ് നേടിയ അംബേദ്കർ എന്ന സിനിമ മലയാളത്തിൽ മൊഴിമാറ്റം നടത്തി പ്രദർശിപ്പിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജി. കേരള ദളിത് പാന്തേഴ്സ് എന്ന സംഘടനയുടെ സ്ഥാപക കണ്‍വീനർ കെ അംബുജാക്ഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
1999 ൽ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (എൻഎഫ്ഡിസി) സാന്പത്തിക സഹായത്തോടെ നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജബ്ബാർ പട്ടേലാണ്. 8.95 കോടി രൂപയാണ് എൻഎഫ്ഡിസി ചെലവഴിച്ചത്. മമ്മൂട്ടിയാണ് അംബേദ്കറെ അവതരിപ്പിച്ചത്. ഈ ചിത്രം ദേശീയ ദൃശ്യ മാധ്യമങ്ങളിലൊന്നും പ്രദർശിപ്പിച്ചില്ല. ഹർജി ഇന്ന് പരിഗണിച്ചേക്കും.