കോട്ടയം: കോട്ടയം അതിരൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളർച്ചയിൽ സന്യാസസമൂഹങ്ങളുടെ ശുശ്രൂഷകൾ ഏറെ വിലമതിക്കേണ്ടതാണെന്നു കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. ചൈതന്യ പാസ്റ്ററൽ സെന്ററിൽ സമർപ്പിത സമൂഹ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ മൂലക്കാട്ട്. ഭാഗികമായ അറിവുകൾക്കും തെറ്റായ പ്രചാരണങ്ങൾക്കും പ്രാമുഖ്യം ലഭിക്കുന്ന ഇക്കാലത്ത് യഥാർഥ അറിവിനായി സത്യത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ സമർപ്പിതർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷൻ കോ-ഓർഡിനേറ്റർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, വിസിറ്റേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻജോസ് എന്നിവർ നേതൃത്വം നൽകി. വിസിറ്റേഷൻ, സെന്റ് ജോസഫ്സ്, വി. ജോണ് ഗിൽബർട്ടിന്റെ കുഞ്ഞുമക്കൾ സന്യാസിനി സമൂഹങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.