മങ്കൊമ്പ്: ജോലി കഴിഞ്ഞു വന്നശേഷം കുളിക്കാന്‍ പോയ യുവാവ് ആറ്റില്‍ മുങ്ങിമരിച്ചു. ഡി ബ്ലോക്ക് ആറായിരം കായല്‍ വടക്കേച്ചിറയില്‍ കൊച്ചുപറമ്പ് വീട്ടില്‍ സുദര്‍ശനന്റെ മകന് പ്രസാദാണ് (മുത്ത്്-34)മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.30 ഓടെ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ മുന്‍വശമുള്ള ആറ്റില്‍ കുളിക്കാന്‍ പോകുകയായിരുന്നു. ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചലില്‍ കുളിക്കടവില്‍ വെള്ളത്തില്‍ വീണുകിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കരയ്ക്കെടുത്ത പ്രസാദിനെ ആശുപത്രിയിലെത്തിക്കുംമുമ്പ് മരണം സംഭവിച്ചിരുന്നു. കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കല്ലില്‍ തലയടിച്ചു വീണതാകാം മരണകാരണമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. എച്ച് ബ്ലോക്ക് കായലിന്റെ ചിറയില്‍ സ്ഥാപിച്ചിട്ടുള്ള ഹൗസ്ബോട്ടു മാലിന്യ സംസ്കരണ പ്ലാന്റില്‍ താല്കാലിക ജീവനക്കാരനായിരുന്നു . ഭാര്യ: രാജലക്ഷമി. മകള്‍ : ദേവു പ്രസാദ്.