കൊച്ചി: ലഹരിമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടണമെന്ന ആവശ്യം ഡിജിപി പരിഗണിക്കണമെന്നു ഹൈക്കോടതി. കൊച്ചി സ്വദേശി തൗഫീഖ് അഹമ്മദ് നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നിലവിൽ സംവിധാനമുണ്ടെങ്കിലും ലഹരി മരുന്നുകൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംവിധാനമില്ലെന്നു ഹർജിയിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംവിധാനങ്ങളുണ്ട്. ഇതിനായി ഡ്രഗ് ഡിറ്റക്ടിംഗ് മെഷീനുകൾ വിദേശങ്ങളിലെ പോലീസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.