തിരുവനന്തപുരം: ആറു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ രണ്ടു അധ്യയന വർഷങ്ങളിലേക്കുള്ള എംബിബിഎസ് ഫീസ് ഘടന ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. ഇതോടെ സംസ്ഥാനത്തെ 17 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് ഘടനയിൽ തീരുമാനമായി.
വയനാട് ഡിഎം, കാരക്കോണം, വർക്കല എസ്ആർ, എറണാകുളം ശ്രീനാരായണ, തിരുവല്ല ബിലീവേഴ്സ്, കോഴിക്കോട് അത്തോളി മലബാർ എന്നീ മെഡിക്കൽ കോളജുകളിലെ രണ്ടു വർഷത്തെ ഫീസ് ഘടന ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്.
കാരക്കോണം മെഡിക്കൽ കോളജിൽ ഈ വർഷം 4.85 ലക്ഷം രൂപയാണ് വാർഷിക ഫീസ് ആയി നിശ്ചയിച്ചിട്ടുള്ളത്. ഈ വർഷത്തെ ഫീസിൽ പത്തു ശതമാനം വരെ വർധനയാണ് അടുത്ത വർഷത്തേയ്ക്കു നിശ്ചയിച്ചിട്ടുള്ളത്. 2018-19 ൽ കാരക്കോണത്ത് 5.60 ലക്ഷം രൂപയാണ് ഫീസ്.
വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ ഈ വർഷം പ്രവേശനത്തിന് അനുമതി നല്കിയിട്ടില്ല. അടുത്ത വർഷം ഇവിടെ 5.60 ലക്ഷം രൂപയായിരിക്കും വാർഷിക ഫീസ്.
വയനാട് ഡി.എം മെഡിക്കൽ കോളജിൽ ഈ വർഷം 5.18 ലക്ഷം രൂപയും അടുത്ത വർഷം 5.99 ലക്ഷം രൂപയുമായിരിക്കും വാർഷിക ഫീസ്. എറണാകുളം ശ്രീനാരായണയിൽ ഈ വർഷം 5.66 ലക്ഷവും അടുത്ത വർഷം 6.53 ലക്ഷം രൂപയായിരിക്കും വാർഷിക ഫീസ്. തിരുവല്ല ബിലീവേഴസ് മെഡിക്കൽ കോളജിൽ ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും മലബാർ മെഡിക്കൽ കോളജിൽ ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയുമായിരിക്കും വാർഷിക ഫീസ് ഇനി നാലു മെഡിക്കൽ കോളജുകളിലെ ഫീസ് കൂടിയാണ് നിശ്ചയിക്കാനുള്ളത്.