കൊച്ചി: കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിന്റെ വാർത്താ ചിത്ര പ്രദർശനമായ ’പോർട്ട്ഫോളിയോ 2018’ നോട് അനുബന്ധിച്ച് നടത്തിയ സി. കെ. ജയകൃഷ്ണൻ ന്യൂസ് ഫോട്ടോഗ്രാഫി അവാർഡിന് എം.ടി.വിധുരാജ് ( മനോരമ) അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നിധീഷ് കൃഷ്ണനും (സുപ്രഭാതം) മിൽട്ടണ്‍ ആന്റണിയും ( ഇന്ത്യൻ എക്സ്പ്രസ് ) പ്രത്യേക പരാമർശം നേടി. എൻ. എസ്. മാധവൻ, ഡോ. സെബാസ്റ്റ്യൻ പോൾ, രാജൻ പോൾ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.
കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിന്റെ വാർത്താ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നാളെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പ്രദർശനം ആരംഭിക്കും.
നാലു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ കൊച്ചിയിലെ വിവിധ പത്രങ്ങളിൽ നിന്നുള്ള 40 ഓളം ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ 80 ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.