തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിലേക്കുള്ള റെയിൽവേ റിക്രൂട്ടിംഗിനുള്ള പ്രായപരിധി റെയിൽവേ ഉയർത്തി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 30 വയസ് ആക്കി. നേരത്തെ ഇത് 28 ആയിരുന്നു. ഒബിസി വിഭാഗക്കാരുടെ പ്രയപരിധി 33 ആയും എസ്സി/എസ്ടി വിഭാഗക്കാരുടെ പ്രായ പരിധി 35 ആയും ഉയർത്തി. നേരത്തെ ഇത് 31 ഉം 33 ഉം വയസ് ആയിരുന്നു.
ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള പ്രായപരിധിയിലും റെയിവേ മാറ്റം വരുത്തി. ഉയർന്ന പ്രായപരിധി 28 ൽ നിന്ന് 30 ആക്കി. ഒബിസി വിഭാഗത്തിന് 36 ഉം എസ്സി/എസ്ടി വിഭാഗത്തിന് 38 വയസുമാണ് പുതിയ പ്രായപരിധി. പ്രായപരിധി കുറച്ച നടപടിക്കെതിരേ ബിഹാറിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പ്രായപരിധിയിൽ റെയിൽവേ മാറ്റം വരുത്തിയത്.
പരീക്ഷയ്ക്കു മലയാളം ഒഴിവാക്കിയ നടപടി കേരളത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പിൻവലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാളവും ബംഗളയും തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തുവരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തിരുത്തുന്നതിനും സംവിധാനമുണ്ട്. മലയാളം, തമിഴ്, കന്നട, ഒഡിയ, തെലുഗു, ബംഗള ഭാഷകളിലും പരീക്ഷ എഴുതാനാവുമെന്ന് റെയിൽവേ അറിയിച്ചു.