കോട്ടയം: എംജി സർവകലാശാലാ ഗവേഷണവും അക്കാദമിക പ്രവർത്തനങ്ങളും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയ്ക്കും നേരിട്ട് സന്ദർശിക്കാൻ സൗകര്യമൊരുക്കി 26, 27 തീയതികളിൽ നടത്തുന്ന ശാസ്ത്രയാൻ പ്രദർശനം സർവകലാശാലയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
റൂസയുടെ ശാസ്ത്രയാൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ ദ്വിദിന പ്രദർശന പരിപാടിയിൽ സർവകലാശാലാ പഠനവകുപ്പുകൾ, ശാസ്ത്ര ലാബുകൾ, ലൈബ്രറി, മ്യൂസിയം, ആധുനിക ലാബ് ഉപകരണങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നതിനും അക്കാദമിക ശില്പശാലകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കുന്നതിനും സൗകര്യമേർപ്പെടുത്തും. പ്രദർശന സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ.
പ്രവേശനം സൗജന്യം.