കോട്ടയം: രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലിറ്റർ ഡിസലിനു കുറഞ്ഞത് 1.91 രൂപ. പെട്രോളിലെ കുറവ് 1.51 രൂപ മാത്രം.ഫെബ്രുവരി ഏഴു മുതൽ ഡിസൽ, പെട്രോൾ വിലകൾ ചെറിയ തോതിൽ കുറയുകയാണ്. ഏഴിന് 68.82 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന് കോട്ടയത്ത്. ഇന്നലെ അത് 66.91 രൂപയായി. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് 69.70 രൂപയിൽനിന്ന് 67.79 രൂപയിലേക്കു വില താണു. വ്യത്യാസം 1.91 രൂപതന്നെ.
പെട്രോൾ വില കോട്ടയത്ത് 76.37 രൂപയിൽ നിന്ന് 74.86 രൂപയിലേക്കു കുറഞ്ഞു. തിരുവനന്തപുരത്ത് 77.31 ൽ നിന്ന് 75.80 രൂപയിലേക്കാണു താഴ്ച.
പെട്രോൾ വില കോട്ടയത്ത് 76.37 രൂപയിൽ നിന്ന് 74.86 രൂപയിലേക്കു കുറഞ്ഞു. തിരുവനന്തപുരത്ത് 77.31 ൽ നിന്ന് 75.80 രൂപയിലേക്കാണു താഴ്ച.