കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ കെ.കെ. രമ നൽകിയ ഹർജി ഹൈക്കോടതി മാർച്ച് 14നു പരിഗണിക്കാൻ മാറ്റി. ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ രണ്ടു തവണ അന്വേഷണം നടന്നതാണെന്നും ഇനി സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹർജി പരിഗണിക്കവെ സർക്കാർ അറിയിച്ചിരുന്നു.
ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നാണു രമയുടെ ആവശ്യം.
ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നാണു രമയുടെ ആവശ്യം.