കണ്ണൂർ: ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട സമ്മർദങ്ങൾക്കൊടുവിൽ അവധിയിൽ പോയെന്ന പ്രചാരണം ശരിയല്ലെന്നു ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിൽനിന്നു വിവരങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥനു പരാതി കൊടുത്തുവെന്ന വാർത്തകളും ശരിയല്ല.
ഇതു തെറ്റിദ്ധാരണ പരത്തുന്നതാണ്. കേസുമായി ബന്ധപ്പെട്ട രണ്ടുപേരെയും തോലന്പ്രയിൽ വച്ചാണ് അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ ആകാശിനെതിരേ 11 കേസുകൾ നിലവിലുണ്ട്. റിജിൻ രാജിനെതിരേ നിലവിൽ ഒരു കേസ് മാത്രമാണുള്ളത്. കേസന്വേഷണം മികച്ച രീതിയിലാണു മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘത്തിനു യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.