കൊച്ചി: ഹിന്ദു ഐക്യവേദിയുടെ 15-ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ ആറ്, ഏഴ്, എട്ട് തീയതികളിൽ എറണാകുളം ഭാസ്കരീയം കണ്വൻഷൻ സെന്ററിൽ നടക്കും. കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന സന്ദേശവുമായാണ് ഇക്കുറി സമ്മേളനം നടക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തിൽ പറഞ്ഞു.