പെരിന്തൽമണ്ണ: 2016 - 17 വർഷത്തെ മികച്ച തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി മന്ത്രി കെ.ടി. ജലീൽ സമ്മാനിച്ചു. പെരിന്തൽമണ്ണയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണു പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തും കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ട്രോഫികൾ ഏറ്റുവാങ്ങി. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കോട്ടയം ജില്ലയിലെ ളാലം കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ പള്ളുരുത്തിയും പത്തനംതിട്ട ജില്ലയിലെ പുളികീഴുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം പത്തനംതിട്ടയ്ക്കാണ്. എറണാകുളം രണ്ടാംസ്ഥാനം നേടി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിൽ മികവ് പുലർത്തിയ ഇടമലക്കുടി ഗ്രാമപഞ്ചായത്തിനു മഹാത്മാപുരസ്കാരം സമ്മാനിച്ചു. പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിന്റെ പ്രതിനിധികൾ പി.വി. അബ്ദുൾ വഹാബ് എംപിയിൽ നിന്നു ഏറ്റുവാങ്ങി.
ശ്രദ്ധേയവും നൂതനവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകൾക്കു പ്രത്യേക പുരസ്കാരം നൽകി. തൃശൂർ ജില്ലയിലെ എറിയാട്, ആലപ്പുഴയിലെ ബുധനൂർ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, വെസ്റ്റ്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകൾ പ്രത്യേക പുരസ്കാരത്തിനു അർഹരായി.
പഞ്ചായത്ത് വിക്കി ആൻഡ് ഗ്രാമസഭാ പോർട്ടലിന്റെ പ്രകാശനവും മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും വിക്കിയിൽ ലഭ്യമാകും.
ചട്ടത്തിലെ ഭേദഗതികൾ യഥാസമയം മനസിലാക്കാനും കഴിയും. ലോകത്ത് എവിടെ താമസിക്കുന്ന മലയാളിക്കും വിക്കി വഴി പ്രാദേശിക വികസനത്തിൽ ഇടപെടാമെന്നതും ഇതിന്റെ സവിശേഷതയാണ്.