ചെറുതോണി: കെഎസ്ആർടിസി ബസ് കണ്ടക്്ടർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. ചേലച്ചുവട് -ചുരുളി സ്വദേശി ചീനിക്കാലായിൽ തോമസാണ് (42) മരിച്ചത്. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ തോമസ് അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നതിനായി കട്ടപ്പനയിൽ നിന്നു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്രചെയ്യവെ മുണ്ടക്കയത്തുവച്ച് ബസിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിനു കരിന്പൻ സിഎംഎസ് പള്ളിയിൽ. ഭാര്യ : മിനി ചുരുളി നിരപ്പുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: അലൻ, അബിൻ.
ഉടൻതന്നെ ആശുപത്രിയലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിനു കരിന്പൻ സിഎംഎസ് പള്ളിയിൽ. ഭാര്യ : മിനി ചുരുളി നിരപ്പുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: അലൻ, അബിൻ.