കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഗ്ഭടാനന്ദ മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2017ലെ വാഗ്ഭടാനന്ദ ഗുരുദേവ സാഹിത്യപുരസ്കാരത്തിന് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ അർഹനായി. 22,222 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 29ന് കോഴിക്കോട്ട് വച്ച് സമർപ്പിക്കും. പത്രസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ആന്റോ മർസ്ലിൻ, എസ്. വേണുഗോപാൽ, ഷാജി ദിവാകരൻ എന്നിവർ പങ്കെടുത്തു.