തുറവുർ: കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകവുമായി ഇപ്പോൾ പോലീസ് പിടിച്ചു എന്നു പറയുന്നവർ ഡമ്മി പ്രതികൾ ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരെ പോലീസ് പിടികൂടുകയായിരുന്നില്ല, മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഇവർ സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം കീഴടങ്ങുകയായിരുന്നു. 21 മാസത്തെ ഭരണത്തിൽ ഇരുപത്തിരണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. സിപിഎം തൊഴിലാളി പാർട്ടിയല്ല മറിച്ചു കൊലയാളി പാർട്ടിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു നയിക്കുന്ന കടലിരന്പം പതയാത്ര പള്ളിത്തോട് ചാപ്പക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ അബ്ദുൾ ഗഫൂർ ഹാജി അധ്യക്ഷതവഹിച്ചു. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. സി.ആർ. ജയപ്രകാശ്, ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം. മുരളി, മാന്നാർ അബ്ദുൾ ലത്തീഫ്, ത്രിവിക്രമൻ തന്പി, ടി.ജി പദ്മനാഭൻ നായർ, ടി.ജി. രഘുനാഥപിള്ള, ദിലീപ് കണ്ണാടൻ, കെ. ഉമേശൻ, കെ. രാജീവൻ, കെ.പി. വിജയകുമാർ, കെ.കെ. ഷാജു, ടി.എച്ച്. സലാം, പ്രഫുല്ലചന്ദ്രൻ, തുറവുർ ദേവരാജൻ, സജിമോൾ ഫ്രാൻസിസ്, ഫ്രാൻസിസ് ഓബിൽ, ജെയ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.