ആലുവ: നെടുന്പാശേരി വിമാനത്താവളം വഴി കുവൈറ്റിലേക്കു കടത്താൻ ശ്രമിക്കുന്നതിനിടെ 30 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.
അഞ്ചു കിലോയിലധികം മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ(എംഡിഎംഎ) മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായ മണ്ണാർക്കാട് കരിമ്പ കൈപ്പുള്ളി ഫൈസൽ(34), തട്ടായിൽ അബ്ദുൾ സലാം (35) എന്നിവരെയാണ് അങ്കമാലി കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നാളെ എറണാകുളം സെഷൻസ് കോടതിയിൽ നൽകും.