തിരുവനന്തപുരം: മിനിമം നിരക്ക് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഇന്നു വൈകുന്നേരം നാലിനു കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും.
നാളെ മുതൽ ബസ് ഉടമകൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചർച്ച നടത്തുന്നത്. വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ മറ്റൊരു ആവശ്യം.