ഭരണങ്ങാനം: സീറോ മലബാർ സഭയുടെ സ്വന്തമായ പ്രേഷിത മുന്നണിയായി ഭരണങ്ങാനം അന്പാറയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട വൈദിക പ്രേഷിത സമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി)യുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു.
22 വരെ മേലന്പാറ ദീപ്തി ഭവനിലാണ് ആഘോഷം. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഗമങ്ങൾ, കൃതജ്ഞതാ ബലി, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് വൈസ് ഡയറക്ടർ ജനറാൾ ഫാ. ജോസ് പാലക്കീൽ, കോ-ഓർഡിനേറ്റർ ഫാ.ജോസ് അയ്യങ്കനാൽ, ഫാ.ജെയിംസ് കുരികിലംകാട്ട് എന്നിവർ അറിയിച്ചു.
എംഎസ്ടി സ്ഥാപകൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ പാലാ കത്തീഡ്രലിലെ കബറിടത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. എംഎസ്ടി ഡയറക്ടർ ജനറാൾ ഫാ. കുര്യൻ അമ്മനത്തുകുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. എംഎസ്ടിയിലെ നൂറോളം വൈദികരും ബ്രദേഴ്സും പങ്കെടുത്തു. ദീപ്തി ഭവൻ അയൽവാസികളുടെ സ്നേഹസംഗമം ഇന്നലെ വൈകുന്നേരം വിശുദ്ധ കുർബാനയെത്തുടർന്ന് നടന്നു. കൃതജ്ഞതാബലിക്ക് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ജൂബിലി സംഗമത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായിരുന്നു. ജോയി ഏബ്രഹാം എംപി സന്നിഹിതനായിരുന്നു.
ഇന്നു നടക്കുന്ന കുടുംബസംഗമത്തിൽ എംഎസ്ടി വൈദികരുടെയും ബ്രദേഴ്സിന്റെയും മാതാപിതാക്കൾ, പ്രേഷിതസഹകാരികൾ എന്നിവർ പങ്കെടുക്കും. രാവിലെ 11 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കല്യാൺ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാൽ കാർമികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ജൂബിലിസംഗമത്തിൽ മാർ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരിക്കും. ജോസ് കെ. മാണി എംപി പങ്കെടുക്കും.
കരുണയുടെ ഫലമാണ് എംഎസ്ടി: ആർച്ച്ബിഷപ് മാർ താഴത്ത്
മേലന്പാറ: ഇടയിനില്ലാതെ അലയുന്ന ഇന്ത്യൻ ജനതയോട് മാർ സെബാസ്റ്റ്യൻ വയലിലിനു തോന്നിയ കരുണയുടെ ഫലമാണ് സെന്റ് തോമസ് മിഷനറി സൊസൈറ്റി എന്ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എംഎസ്ടി സുവർണ ജൂബിലിയോടനുബന്ധിച്ച് ഇന്നലെ മേലന്പാറയിൽ നടന്ന സ്നേഹസംഗമത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സഭയുടെ പ്രേഷിത സ്വഭാവം അതിന്റെ പൂർണതയിലും തനിമയിലും ഉൾക്കൊള്ളുന്ന സമൂഹമാണ് എംഎസ്ടിയെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.
ജോയി ഏബ്രഹാം എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രേംജി, അവിരാച്ചൻ മഴുവഞ്ചേരിൽ, ഷേർളി മഠത്തിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.