പാലാ: കലാ-സാംസ്കാരിക വാരികയായ ദീപനാളത്തിന്റെ സുവർണ ജൂബിലിയാഘോഷം പാലാ സെന്റ് മേരീസ് പാരീഷ്ഹാളിൽ കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ദീപനാളം നല്ല ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയും ധാർമികബോധം വളർത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ദീപനാളം മൂല്യങ്ങൾക്കു പ്രാധാന്യം നൽകുകയും സാസ്കാരികവിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നും ബഹുസമൂഹത്തെ മാനിക്കുന്ന ദീപനാളംപോലുള്ള പ്രസ്ഥാനങ്ങൾക്ക് ഇന്ന് പ്രാധാന്യമുണ്ടെന്നും ബിഷപ് പറഞ്ഞു.
പത്രപ്രവർത്തനം സാംസ്കാരികജീവിതത്തിന്റെ ജീവനാഡിയാണ്. സാമൂഹികതിന്മകൾക്കെതിരേ മൂർച്ചയുള്ള ചിന്തകളും തീപ്പൊരി പാറുന്ന ഭാഷാശൈലികളുംകൊണ്ട് ദീപനാളം പൊതുസമൂഹത്തിൽ ഇരിപ്പിടം നേടിയിട്ടുണ്ടെന്നും ഭാഷയുടെയും സാഹിത്യത്തിന്റെയും ഒരു തറവാട്ടുഭൂമിയാണ് ദീപനാളമെന്നും അദ്ദേഹം പറഞ്ഞു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. ദീപനാളം സാഹിത്യലോകത്തെ ഔഷധമാണെന്ന് അദ്ദേഹം പറഞ്ഞു. പെരുന്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പാലാ നഗരസഭാ ഉപാധ്യക്ഷൻ കുര്യാക്കോസ് പടവൻ, ദീപനാളം മാനേജിംഗ് എഡിറ്റർ ഫാ. ജോർജ് പഴേപറന്പിൽ എന്നിവർ പ്രസംഗിച്ചു. ദീപനാളം ചീഫ് എഡിറ്റർ ഫാ. കുര്യൻ തടത്തിൽ സ്വാഗതവും പത്രാധിപസമിതിയംഗം ജോണി തോമസ് മണിമല കൃതജ്ഞതയും പറഞ്ഞു.
ഹൈസ്കൂൾഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി ദീപനാളം നടത്തിയ അഖില കേരള സാഹിത്യ രചനാമത്സരങ്ങളിൽ വിജയികളായവർക്കു ചടങ്ങിൽ മാനേജിംഗ് എഡിറ്റർ ഫാ. ജോർജ് പഴേപറന്പിൽ കാഷ് അവാർഡുകൾ വിതരണം ചെയ്തു. സമ്മേളനാനന്തരം നടന്ന ജോജോ വയലിലിന്റെ സംഗീതക്കച്ചേരി ചടങ്ങിനു മാറ്റുകൂട്ടി.
പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ 1968 ഫെബ്രുവരി 22 നാണ് ദീപനാളം വാരികയ്ക്കു തുടക്കം കുറിച്ചത്.
പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജ് അങ്കണത്തിൽ ഇന്ത്യൻ പ്രൊനുണ്ഷ്യോ റവ. ഡോ. കാപ്രിയോയുടെയും പാലാ, തലശേരി രൂപതാധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ പൗരസ്ത്യതിരുസംഘം പ്രീഫെക്ട് കർദിനാൾ മാക്സിമില്യൻ ഡി ഫ്യൂർസ്റ്റണ്ബർഗാണ് ദീപനാളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സുവർണ ജൂബിലിയോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി സാഹിത്യമത്സരങ്ങൾ, സാഹിത്യകാര സൗഹൃദ സംഗമം, സാഹിത്യസംവാദം, ശില്പശാല, കുടുംബസംഗമം എന്നിവ നടത്തിയിരുന്നു.
പരിപാടികൾക്കു കെ.എം. ജോർജ് കൂനാനിക്കൽ, ജോഷി ദേവസ്വംതൊട്ടിയിൽ, മാത്യൂസ് ഇലഞ്ഞിമറ്റത്തിൽ, ജോയി മുത്തോലി, ജോണി തോമസ് മണിമല, ബ്രദർ ജോയൽ കദളിയിൽ, ജോസ് മാനുവൽ മുണ്ടമാക്കിയിൽ, ജോജോ ജോസഫ് ഓണയാത്തംകുഴി, സിസ്റ്റർ ജ്യോതിസ് എസ്എംഎസ് എന്നിവർ നേതൃത്വം നൽകി.