തൃശൂർ: കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയെയും പാർട്ടിയേയും എൽഡിഎഫിൽ എടുക്കരുതെന്നു സിപിഐക്ക് അഭിപ്രായമുണ്ടാകാം. എന്നാൽ എൽഡിഎഫ് അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍. സിപിഎം സംസ്ഥാന സമ്മേളന വിശേഷങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടും സിപിഎമ്മിന് ഒരേ അകലമല്ല. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകളിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും പങ്കെടുപ്പിക്കാതിരുന്നത് അവർക്ക് ഒരേ നയമുള്ളതിനാലാണ്. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന സെമിനാറിൽ സിപിഐ ജില്ലാ സെക്രട്ടറി കാനം രാജേന്ദ്രനും കെ.എം. മാണിയും ഒരേ വേദിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.