കൊച്ചി: എൻജിനിയർമാരുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കണ്‍സൾട്ടിംഗ് എൻജിനിയേഴ്സി(ഫിഡിക്)ന്റെ നിയമപ്രകാരമുള്ള കരാറുകളും തർക്കപരിഹാരങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ എന്ന വിഷയത്തിൽ ദ്വി ദിന സെമിനാർ സംഘടിപ്പിക്കുന്നു.
എൻജിനിയർമാരുടെയും ആർക്കിടെക്ടുമാരുടെയും ദേശീയ സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ആർബിട്രേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ കൊച്ചി വില്ലിംഗ്ടണ്‍ ഐലൻഡിൽ 23, 24 തീയതികളിലാണ് സെമിനാർ. 23ന് രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ മുഖ്യാതിഥിയായിരിക്കും.