കൊച്ചി: യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷത്തിനും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിനും തുടക്കം കുറിച്ച് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനുസമീപം തയാറാക്കിയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ പതാക ഉയർത്തി.
തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്നും ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയിൽനിന്നു തുടക്കംകുറിച്ച പതാക ഘോഷയാത്രയും പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ സംഗമിച്ച് ഘോഷയാത്രയായി ഇന്നലെ രാത്രി ഏഴുമണിയോടെ സമ്മേളനനഗറിലെത്തിച്ചേരുകയായിരുന്നു.നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് ഘോഷയാത്ര ഇന്നലെ സമ്മേളന നഗറിലെത്തിയത്.
പതാകയുയർത്തിയതിനു ശേഷം പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായുടെ ഛായാചിത്രം സമ്മേളന വേദിയിൽ പ്രതിഷ്ഠിച്ചു. ചടങ്ങിൽ എപ്പിസ്കോപ്പൻ സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ ഈവാനീയൂസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, ഐസക് മാർ ഒസ്താതിയോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേതലയ്ക്കൽ, സഭാ ട്രസ്റ്റി തന്പു ജോർജ് തുകലൻ, പബ്ലിസിറ്റി കണ്‍വീനർ ബിബി ഏബ്രഹാം എന്നിവർ പങ്കെടുത്തു.