തിരുവനന്തപുരം: മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള 2016-17 ലെ സ്വരാജ് ട്രോഫിക്ക് പാലക്കാട്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അർഹമായി. എറണാകുളം, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കണ്ണൂർ, പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ജില്ലാതലത്തിൽ രണ്ടു വീതം ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്കുള്ള അവാർഡ് നേടിയ ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പത്രസമ്മേളനത്തിൽ അറിയിച്ചു. അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടുക്കി ജില്ലയില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടില്ല.
മികച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ കോട്ടയത്തെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പത്തനംതിട്ടയിലെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഇവർക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് മികച്ച ജില്ലാപഞ്ചായത്ത്. എറണാകുളം രണ്ടാം സ്ഥാനം നേടി.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ജില്ലാ പഞ്ചായത്തുകൾക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം രൂപ വീതം പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
2016-17 സാമ്പത്തിക വർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്ക് മഹാത്മാ പുരസ്കാരം ലഭിക്കും.
സംസ്ഥാനതലത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും അഗളി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ജില്ലാതലത്തിൽ രണ്ടു വീതം ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക പുരസ്കാരം നൽകും. സാക്ഷ്യപത്രവും മൊമെന്റോയും പഞ്ചായത്തുകൾക്കു നൽകും.
തൃശൂരിലെ ഏറിയാട്, ആലപ്പുഴയിലെ ബുധനൂർ, കൊല്ലത്തെ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി, ഗ്രാമപഞ്ചായത്തുകളും പ്രത്യേക പുരസ്കാരത്തിന് അർഹമായി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായും ആസൂത്രണ സാന്പത്തികകാര്യ സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടർ കണ്‍വീനറുമായ സമിതിയാണ് അവാർഡിനർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്.
ഈമാസം 19 ന് പെരിന്തൽമണ്ണയിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
പഞ്ചായത്ത് ദിനാഘോഷം
തിരുവനന്തപുരം: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 17 മുതൽ 19 വരെ പെരിന്തൽമണ്ണ ഷിഫ കണ്വൻഷൻ സെന്ററിൽ നടക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പത്രസമ്മേളനത്തിൽ അറിയിച്ചു.18 ന് രാവിലെ 9.45 ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി പതാക ഉയർത്തും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.