കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് സമരം ശക്തമാക്കുന്നു.
പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചു നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ. സുധാകരന് 19നു രാവിലെ മുതൽ 48 മണിക്കൂര്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കെപിസിസിയുടെ അനുമതിയോടെയാണ് കെ. സുധാകരന് 48 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നത് .
അനിശ്ചിതകാല നിരാഹാര സമരത്തിനാണ് കെപിസിസിയോട് അനുമതി തേടിയത്. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാനാണു തീരുമാനം.
കേസുമായി ബന്ധപ്പെട്ടു പ്രാഥമികമായ അന്വേഷണം പോലും നടത്താന്‍ പോലീസ് തയാറാകുന്നില്ല. കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും നല്‍കിയിട്ടും പോലീസ് നിഷ്ക്രിയത്വം കാണിക്കുകയാണ്.
സ്വതന്ത്രമായി അന്വേഷണം നടത്താന്‍ പോലീസിനു സാധിക്കാത്ത സ്ഥിതിയുണ്ട്. 20ന് എടയന്നൂരിലും ജില്ലയിലെ മണ്ഡലങ്ങളിലും ശുഹൈബ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ശുഹൈബ് കുടുംബ സഹായനിധി സമാഹരിക്കുമെന്നും പാച്ചേനി പറഞ്ഞു.