കൊച്ചി: ജില്ലാതല റൈഫിൾ അസോസിയേഷനുകളിൽനിന്നു വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നു വിലയിരുത്തിയാണ് തൃശൂർ സ്വദേശി ഡേവിഡ് ജോണ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്.