കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിഖ്യത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കുന്ന സാഹിത്യോത്സവത്തിനുമുള്ള ഡെലിഗേറ്റ് പാസുകൾക്ക് www.krithifest.co m/delegateregistration എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്ട്രേഷൻ നടത്താം. മുതിര്‍ന്ന വ്യക്തികള്‍ക്ക് 500 രൂപയും വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ബാഡ്ജ്, ഡെലിഗേറ്റ് കിറ്റ്, ഉറപ്പായ ഇരിപ്പിടങ്ങള്‍, താമസ സൗകര്യങ്ങൾക്കുള്ള സഹായം എന്നിവ ലഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്. രമേശന് അറിയിച്ചു. അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി പണം നല്‍കാനും എസ്പിസിഎസിന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ചെക്കും പൂരിപ്പിച്ച ഫോമും കൃതിയുടെ കൊച്ചിയിലുള്ള ഓഫീസിലെത്തിക്കാനും സൗകര്യമുണ്ടാകും. ഇതിനു പുറമെ പൂരിപ്പിച്ച ഫോമും ഡെലിഗേറ്റ് ഫീസും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ബിഎസ് ഷോറുമുകളിലും നൽകാം.
വെനസ്വേലന്‍ എഴുത്തുകാരന് ഫെര്‍ണാണ്ടോ ബയേസ് , ജര്‍മന്‍ തത്വചിന്തകന്‍ വില്‍ഹം സ്മിത്, സെര്‍ബിയന്‍ നോവലിസ്റ്റ് വ്ളാദ്മിര്‍ പിസ്റ്റാലോ, ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രിന്, തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ, ഗുല്‍സാര്‍, ടി.എം. കൃഷ്ണ, സല്‍മ, കേന്ദ്ര സാഹിത്യ അക്കാദമി ചെയർമാൻ ചന്ദ്രശേഖര്‍ കമ്പര്‍, ബഷ്രീത് പീര്‍, കിരണ്‍ നാഗര്‍കര്‍, ചരിത്രകാരന് എ. ആര്. വെങ്കിടാചലപതി, മീനാക്ഷി റെഡ്ഡി മാധവന്, ശശി തരൂർ, സി. രാധാകൃഷ്ണൻ, ഡോ. എം. ലീലാവതി, എം. മുകുന്ദൻ, രാജൻ ഗുരുക്കൾ, സുനിൽ പി ഇളയിടം, എം. കെ. സാനു, ഷാജി എൻ കരുൺ, എൻ.എസ്. മാധവൻ, സാറാ ജോസഫ് തുടങ്ങിയര്‍ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.