കണ്ണൂർ: യൂത്ത്കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തിയ 24 മണിക്കൂർ ഉപവാസം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
തുടർന്ന് യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. കൊലപാതകികളെ സംരക്ഷിക്കാൻ പണപ്പിരിവ് നടത്തുന്ന ലോകത്തിലെ ഏക രാഷ്ട്രീയപാർട്ടി സിപിഎമ്മാണെന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
സതീശൻ പാച്ചേനിയുടെ ഉപവാസസമരത്തിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അവർ. ശുഹൈബിന്റെ കൊലപാതകികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതുവരെ കോൺഗ്രസ് പ്രക്ഷോഭരംഗത്തുണ്ടാകുമെന്നു ബിന്ദു കൃഷ്ണ പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ, പി. രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.