ചേർത്തല(ആലപ്പുഴ): ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഎൻഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ഒരു വിഭാഗം നഴ്സുമാർ ഇന്നലെ പണിമുടക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു നഴ്സുമാർ കെവിഎം ആശുപത്രിക്കു മുന്നിൽ ദേശീയപാതയോരത്ത് കുത്തിയിരുന്നതോടെ വാഹന ഗതാഗതം ചില ഘട്ടങ്ങളിൽ പൂർണമായി തടസപ്പെട്ടു. കെവിഎം ആശുപത്രി സമരം ഒത്തുതീർക്കുക, ശന്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, കരാർ നിയമനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎൻഎ ഉയർത്തുന്ന ആവശ്യങ്ങൾ. സ്ഥിതിഗതികൾ സർക്കാരിനെ അറിയിക്കുമെന്ന് തഹസീൽദാരെത്തി അറിയിച്ചതോടെയാണ് സമരക്കാർ രാത്രിയോടെ പിരിഞ്ഞുപോയത്. ശന്പളം വർധിപ്പിച്ചുവെങ്കിലും രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുന്നതിലെ തർക്കമാണ് സമരം നീളാൻ കാരണം.