തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് നടത്തിയാൽ ബാറുകളെല്ലാം തുറന്നു കൊടുക്കാമെന്നു കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിലെ കോടിയേരിയുടെ മൗനം കുറ്റസമ്മതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഗൂഢാലോചനയാണ് ബാർ കോഴക്കേസെന്നു നേരത്തെ യുഡിഎഫ് പറഞ്ഞതാണ്. ഇപ്പോൾ ബിജു തന്നെ തുറന്നു പറഞ്ഞിരിക്കുന്നു-ചെന്നിത്തല പറഞ്ഞു.