ഏതു ഭാഷയിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണെന്ന് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇങ്ങനെ പറഞ്ഞത്. എല്ലാ ഭാഷകളിലേയും ഇഷ്ടനടന്മാരുടെ പേര് ചോദിച്ചപ്പോൾ ഒരൊറ്റ പേര് മതിയോ എന്നു പറഞ്ഞുകൊണ്ടാണ് ഇഷ്ടനടന്റെ പേര് കല്യാണി വെളിപ്പെടുത്തിയത്.
ഭാഷ ഏതായാലും മോഹൻലാൽ തന്നെയാണ് ഇഷ്ടനടൻ എന്ന് കല്യാണി പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. തെലുങ്ക് ചിത്രങ്ങളിൽ തുടക്കമിട്ട കല്യാണി ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുന്നുണ്ട്.