സിപിഎം ഭീകരത: എ.കെ. ആന്റണി
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് നേതാവ് ടി.എച്ച്. ശുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. സിപിഎം ഭീകരതയ്ക്കു മുമ്പിൽ സംസ്ഥാന പോലീസ് തികച്ചും നിഷ്ക്രിയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ നിഷ്ക്രിയത്വം: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തുടർച്ചയായ സിപിഎം- ബിജെപി സംഘട്ടനം കോണ്ഗ്രസിലേക്കുകൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്ഗ്രസ് നേതാവ് ടി.എച്ച്. ശുഹൈബി ന്റെ ക്രൂരമായ കൊലപാതകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അവിടെയുണ്ടായിരുന്ന പ്രാദേശിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസ് അനങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചുവപ്പു ഭീകരതയുടെ തേർവാഴ്ച: ചെന്നിത്തല
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവം സിപിഎമ്മിന്റെ കാടത്തമാണ് ഒരിക്കൽക്കൂടി പുറത്തുകൊണ്ടു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലകൊയ്യുന്ന ചുവപ്പുഭീകരതയുടെ തേർവാഴ്ചയാണ് കണ്ണൂരിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം കേരളത്തെ കലാപഭൂമിയാക്കുന്നു: എം.എം. ഹസൻ
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കൽക്കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. സി.പി.എം രാഷ്ട്രീയ പ്രതിയോഗികൾക്കെതിരേ നടത്തുന്ന സംഘട്ടനങ്ങൾ കോണ്ഗ്രസിലേക്കും കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: സുധീരൻ
തിരുവനന്തപുരം: കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്നു സുധീരൻ പറഞ്ഞു.