തിരുവനന്തപുരം: വൈദ്യുതി ബോർഡ് കമ്പനിയാക്കിയതുമായി ബന്ധപ്പെട്ട് നടപ്പിലാക്കപ്പെട്ട പുനഃസംഘടനാ നിർദേശങ്ങളിൽ, 1998ലെ ഊർജ നയത്തിന്റെ ഭാഗമായി എസ്എൻസി ലാവ്ലിൻ നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെഎസ്ഇബി മിനിസ്റ്റീരിയൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ലാവ്ലിൻ നിർദേശങ്ങൾ നടപ്പിലാക്കാൻ ബോർഡ് അമിത താത്പര്യം കാണിക്കുന്നത് അഴിമതി ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും കെഎസ്ഇബി മിനിസ്റ്റീരിയൽ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ലാവ്ലിൻ നിർദേശങ്ങൾ നടപ്പിലാക്കാൻ ബോർഡ് അമിത താത്പര്യം കാണിക്കുന്നത് അഴിമതി ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും കെഎസ്ഇബി മിനിസ്റ്റീരിയൽ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.