തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ(മില്‍മ)നിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. ഇതു സംബന്ധിച്ച് ക്ഷീരവികസന മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ തീരുമാനം അറിയിക്കുകയായിരുന്നു.
ശമ്പളപരിഷ്കരണം സംബന്ധിച്ച് കഴിഞ്ഞ മേയില്‍ മാനേജ്മെന്റും തൊഴിലാളി യൂണിയന് പ്രതിനിധികളും ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചിരുന്നു. അതേസമയം കഴിഞ്ഞ മാസം 17 മുതല്‍ യൂണിയനുകള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലേബര്‍ കമ്മീഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. പത്താം ശമ്പള കമ്മീഷന് ശിപാര്‍ശകള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങളാണു ജീവനക്കാര്‍ക്ക് ലഭിക്കുക.
യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ്.തുളസീധരന്‍, എംആര്‍സിഎംപിയു ചെയര്മാന് ജി.എന്‍.സുരേന്ദ്രന് നായര്‍, ഇആര്‍സിഎംപിയു ചെയര്മാന് പി.എ.ബാലന് മാസ്റ്റര്‍, മില്‍മ ചെയര്മാന് പി.ടി. ഗോപാല കുറുപ്പ്, മില്‍മ എംഡി ഡോ. പുകഴേന്തി, ഡയറി ഡവലപ്മെന്റ് ഡയറക്ടര്‍ ഏബ്രഹാം ടി. ജോസഫ്, തൊഴിലാളി യൂണിയന് പ്രതിനിധികളായ ആര്.രതീഷ് കുമാര്‍, ജെ.ബോബന് (എഐടിയുസി), വി.ഭുവനചന്ദ്രന്, എ.ബി.സാബു (ഐഎന്‍ടിയുസി), വി.മോഹന്‍ദാസ് (എഐടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.