തിരുവനന്തപുരം: പെട്രോളിയം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 31നു രാവിലെ 10 മുതല്‍ നാലു വരെ രാജ്ഭവന് മുന്നില്‍ യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസ സമരം നടത്തും.
സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് മുഖ്യപ്രസംഗം നടത്തും. ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎല്‍എ മാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, എന്‍. ജയരാജ് തുടങ്ങിയവർ പ്രസംഗിക്കും.