തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ ഫോർട്ട് പോലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ ജലാലുദീൻ കൂറുമാറി. ഉദയകുമാർ ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച സംഭവം താൻ അറിയുന്നത് സംഭവ ദിവസം ആണെന്ന് കോടതിയിൽ മൊഴി നൽകി.
ആ ദിവസം തനിക്ക് ഇലക്ഷൻ ഡ്യൂട്ടി ആയിരുന്നു. ഉദയകുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച വിവരം സംഭവദിവസം രാവിലെ ആദ്യം അറിഞ്ഞു എന്നാണ് ഇയാൾ സിബിഐക്ക് മൊഴി നൽകിയിരുന്നത്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ സിഐ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഉണ്ടായിരുന്നതായി സമ്മതിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.