തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബംപര്‍ 2017-18 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും ഇന്നു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിലാണ് നറുക്കെടുപ്പും ടിക്കറ്റ് പ്രകാശനവും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരിക്കും.
മാര്‍ച്ച് 21 ന് നറുക്കെടുക്കുന്ന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നാല് കോടി രൂപയാണ്.
മാര്‍ച്ച് 21 ന് നറുക്കെടുക്കുന്ന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നാല് കോടി രൂപയാണ്.